മറ്റ് എല്‍.ഡി.എഫ് സംസ്ഥാന നേതാക്കള്‍ അഭിവാദ്യം ചെയ്യും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും ഉപരോധിക്കും. ഓരോ ഗേറ്റിലും പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഉപരോധം നടത്തുന്നത്. 22–ാം തീയതി വെളുപ്പിന് 5 മണി മുതല്‍ ഉപരോധം ആരംഭിക്കും. ഉപരോധത്തില്‍ ആയിരക്കണക്കിന് വനിതകളും പങ്കെടുക്കും. പ്രീ – ബഡ്ജറ്റ് ചര്‍ച്ചയിലൂടെയും മന്ത്രിയുടെ ഏജന്റ്മാരിലൂടെയും ബഡ്ജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് നികുതി വര്‍ദ്ധിപ്പിക്കാതിരിക്കാനും മാണി കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ബഡ്ജറ്റ് കെ.എം.മാണി അവതരിപ്പിക്കാന്‍ പാടില്ല എന്ന നിലപാട് എല്‍.ഡി.എഫ് കൈക്കൊണ്ടത്. മാര്‍ച്ച് 13-ന് മാണി ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ എല്‍.ഡി.എഫ് നിയമസഭക്കകത്തും പുറത്തും ശക്തമായ സമര പരിപാടികള്‍ കൈക്കൊണ്ടതിനാലാണ് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതോടൊപ്പം മറ്റ് ജില്ലകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ കളക്റ്ററേറ്റുകളാണ് ഉപരോധിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഴിമതിക്കാരായ കുറച്ചധികം മന്ത്രിമാരും അഴിമതിക്കാരായ കുറെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഖജനാവ് കൊള്ളയടിച്ച് കാലിയാക്കി. തന്മൂലം വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും ക്ഷേമ പെന്‍ഷനുകള്‍ മരവിപ്പിക്കുകയും പൊതുജനങ്ങളുടെ മേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുകയും നിയമന നിരോധനം നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. യു.ഡി.എഫ് ഭരണം പ്രബുദ്ധരും വിദ്യാസമ്പന്നരുമായ കേരളീയര്‍ക്കാകമാനം അപമാനമാണ്.
കൈക്കൂലിക്കാരനും അഴിമതിക്കാരനുമായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ വെളുപ്പിന് 5 മണി മുതല്‍ എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വന്‍വിജയമാക്കണമെന്ന് ബഹുജനങ്ങളോടും എല്‍.ഡി.എഫ് പ്രവര്‍ത്തകരോടും എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ വി.ഗംഗാധരന്‍നാടാര്‍ അഭ്യര്‍ത്ഥിച്ചു.
Last modified on Friday, 14 August 2015 17:57