എല്‍ഡിഎഫില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനുസരിച്ച് ഉയര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണസമിതികള്‍ കാഴ്ചവയ്ക്കും. തലസ്ഥാന കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും ആകെയുള്ള നാല് നഗരസഭയിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലും 51 ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫ് അധികാരമേറ്റു. ജില്ലാപഞ്ചായത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് അധികാരമേറ്റത്. ബ്ലോക്ക് പഞ്ചായത്തില്‍ വോട്ടെടുപ്പ് നടന്ന പത്തില്‍ എട്ടിടത്തും എല്‍ഡിഎഫ് അധികാരത്തിലേറി. ഗ്രാമപഞ്ചായത്തുകളില്‍ അഭൂതപൂര്‍വമായ മുന്നേറ്റമാണുണ്ടായത്. 73 പഞ്ചായത്തില്‍ 51ലും എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റു. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെമ്പാടുമുള്ള ജനങ്ങള്‍ വലിയ വിജയമാണ് എല്‍ഡിഎഫിന് സമ്മാനിച്ചത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. രാജ്യമാകെ മോഡിസര്‍ക്കാരും സംഘപരിവാര്‍ ശക്തികളും അഴിച്ചുവിട്ട വര്ഗീയഭ്രാന്തിലും സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയിലും മാഫിയാ വാഴ്ചയിലും പൊറുതി മുട്ടിയ ജനങ്ങള്‍ വലിയ പ്രതീക്ഷ എല്‍ഡിഎഫില്‍ അര്‍പ്പിച്ചതിന്റെ തെളിവാണ് തദ്ദേശതെരഞ്ഞെടുപ്പിലെ ചരിത്രവിജയം. ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന ഭരണനടപടികള്‍ എല്‍ഡിഎഫ് ഭരണസമിതികളില്‍ നിന്നുണ്ടാകുമെന്നും കടകംപള്ളി പ്രസ്താവനയില്‍ പറഞ്ഞു.
Last modified on Monday, 04 January 2016 23:52ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും
തലസ്ഥാനജില്ലയില്‍ ചരിത്രവിജയം സമ്മാനിച്ച് ഇടതുപക്ഷ സാരഥികളെ തദ്ദേശഭരണസമിതികളുടെ സാരഥികളാക്കിയ ജനതയെ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് അഭിവാദ്യംചെയ്തു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com