പത്രക്കുറിപ്പുകള്‍

കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് ജനം തകര്‍ക്കും : കടകംപള്ളി

തലസ്ഥാന ജില്ലയില്‍ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫിനെതിരെ രഹസ്യ കൂട്ടുക്കെട്ടിനുള്ള ശ്രമത്തിലാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറേ സ്ഥലത്ത് എല്‍ഡിഎഫിനെ തോല്‍പിക്കാനുള്ള രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്. ജനാധിപത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഈ രഹസ്യകൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ കുത്സിത ശ്രമങ്ങളെ ജനം തറപറ്റിക്കുമെന്നും കടകംപള്ളി പറഞ്ഞു.

 

ഹാര്‍ബര്‍, പൂന്തുറ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയില്ല. കാട്ടായിക്കോണത്ത് സ്വതന്ത്രനെ തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രചരിപ്പിച്ച് ബിജെപി പിന്തുണയ്ക്കുകയാണ്. ഫോര്‍ട്ടിലും സ്വതന്ത്രനെയാണ് പിന്തുണയ്ക്കുന്നത്. ഏഴു വാര്‍ഡുകളില്‍ ബിജെപിയും എസ്എന്‍ഡിപിയും ധാരണ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞതവണത്തെപോലെ ചിലയിടങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തലസ്ഥാനത്തെ ബിജെപി എന്നും വോട്ടുകച്ചവടത്തില്‍ സമര്‍ഥന്മാരാണ്.  അനന്തപുരി ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മനോഭാവത്തിന് കളങ്കം വരുത്താന്‍ ഇത്തവണ ഒരു ശക്തിക്കും കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു.

Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh