നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിക്കാനും വര്‍ഗ്ഗീയതയുടെയും ജാതി വിദ്വേഷത്തിന്റെയും വിഷവിത്തെറിയാനും സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത ശ്രമങ്ങള്‍ തുറന്ന് കാട്ടി കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു വശത്ത് ജാത്യാഭിമാനവും മറുവശത്ത് മത സ്പര്‍ദ്ദയും വളര്‍ത്തി വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തെ കലാപകലുഷിതമാക്കുന്നു. നവോത്ഥാന നായകരേയും അവരുടെ ദര്‍ശനങ്ങളെയും വര്‍ഗ്ഗീയതയുടെ മേലങ്കി അണിയിക്കാനും അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനും ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ തുടര്‍ച്ചയായി പ്രകോപനവും അസ്വസ്ഥതവും സൃഷ്ടിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലുള്ള അഹങ്കാരമാണ് ഇത്തരത്തില്‍ ഇടപെടുന്നതിന് അവര്‍ക്ക് പ്രചോദനമാകുന്നത്. സംസ്ഥാനത്ത് അധികാരത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും അവരോട് ചങ്ങാത്തം കൂടാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നാടിന്റെ ഐക്യവും , സാഹോദര്യവും, മത സൗഹാര്‍ദ്ദവും, മതേതരത്വവും സംരക്ഷിക്കുവാന്‍ ജനങ്ങളാകെ യോജിച്ച് അണിനിരക്കേണ്ടതുണ്ട്. അത്തരമൊരു സന്ദേശവുമായാണ് മതനിരപേക്ഷ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെമ്പാടും വാര്‍ഡ് അടിസ്ഥാനത്തിലാണ് ഈ കൂട്ടായ്മകള്‍ നടത്തുന്നത്. ഈ മഹത്തായ സംരംഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത് സഹകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു
Last modified on Monday, 04 January 2016 23:53