പത്രക്കുറിപ്പുകള്‍

ബി.ജെ.പി - ആര്‍.എസ്.എസ്. തേര്‍വാഴ്ച വി.ശിവന്‍കുട്ടി എം.എല്‍.എയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രം: കടകംപള്ളി സുരേന്ദ്രന്‍

ശ്രീകൃഷ്ണ ജയന്തിയുടെയും ബാലഗോകുലത്തിന്റെയും ശോഭാ യാത്രയുടെയും മറവില്‍ ലക്ഷക്കണക്കിന് രൂപ വ്യാപാരികളില്‍ നിന്ന് ഗുണ്ടാപിരിവ് നടത്തുകയും ജില്ലയിലൊട്ടാകെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്ത ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ തേര്‍വാഴ്ചക്കെതിരെ ജില്ലയിലെമ്പാടും ഉയര്‍ന്നു വന്ന ജനരോഷത്തില്‍ നിന്നും തടിതപ്പാന്‍ വി.ശിവന്‍കുട്ടി എം.എല്‍.എ യ്‌ക്കെതിരെ ഒറ്റതിരിഞ്ഞ് ആക്രമണവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് രംഗപ്രവേശം ചെയ്തത് പരിഹാസ്യമാണെന്നും ഗുണ്ടാ സംഘത്തിന്റെ വ്യാമോഹം ജില്ലയില്‍ നടക്കില്ലെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.

പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

- See more at: http://deshabhimani.com/news-kerala-all-latest_news-491172.html#sthash.ng7DOyZE.dpuf
ബി.ജെ.പിയിലേക്ക് ആളുകളുടെ ഒഴുക്ക് തടയാന്‍ സി.പി.ഐ(എം) ശ്രമം നടത്തുന്നുവെന്ന പുതിയ വാദം ഏറ്റവും വലിയ തമാശയാണ്. സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകിലേക്ക് നയിക്കുന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തങ്ങളും, ഫാസിസ്റ്റ് മനോഭാവവും വച്ചു പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ടിയായ ബി.ജെ.പി യിലേക്ക് എല്ലാ സാമൂഹ്യ തിന്മകളേയും ചവിട്ടി മെതിച്ച് നന്മയുടെ നാടായി മാറിയ കേരളത്തില്‍ നിന്ന് ചിന്തിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊന്നും ചേക്കാറാന്‍ കഴിയില്ല. നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ചവച്ച് തുപ്പുന്ന വര്‍ജ്യങ്ങളും, ഗുണ്ടാ - കൂലിത്തല്ല് സംഘങ്ങളുമാണ് ബി.ജെ.പി അംഗങ്ങളാകുന്നത്. എസ്.എം.എസ് - ലൂടെ അംഗത്വം നല്‍കുന്ന പാര്‍ടിയായതിനാല്‍ ആരൊക്കെയാണ് ചേരുന്നതെന്ന് പോലും നേതൃത്വത്തിനറിയില്ല. ഈ ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന ജില്ല കണ്ടത്. ഇവരുടെ തോന്ന്യാസങ്ങള്‍ക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. എന്നിട്ടും ഗുണ്ടാ സംഘത്തെ നിലക്ക് നിര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
 
അതിന് തെളിവാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കിളിമാനൂരില്‍ തോപ്പില്‍ കോളനിയിലെ രാജേന്ദ്രന്‍ വസന്ത ദമ്പതികളുടെ വീട്ടില്‍ കയറി ഈ ഗുണ്ടാ സംഘം അഴിച്ചുവിട്ട ആക്രമണങ്ങള്‍. ഒരു മംഗളകര്‍മ്മം നടക്കാന്‍ പോകുന്ന വീടാണെന്നറിഞ്ഞിട്ടും, പാതിരാത്രിയില്‍ വീട്ടില്‍ കയറി വാടകക്ക് എടുത്ത കേസരകളും, പാത്രങ്ങളും, ട്യൂബ് ലൈറ്റുകളുമെല്ലാം തകര്‍ത്തത് അത്യന്തം പൈശാചികമാണ്.
 
ഒരു നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. സി.പി.ഐ(എം) ന്റെ ധര്‍ണ്ണയ്ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് കറന്റ് നല്‍കിയതിനാലാണ് വലിയതുറയിലെ കല ഹോട്ടല്‍ ഉടമ ബിജുവിനെ ഗുണ്ടാ സംഘം ആക്രമിച്ചത്. ജില്ലയിലൊട്ടാകെ പല രൂപത്തില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാണ് ബി.ജെ.പിയും ആര്‍.എസ്.എസും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലം കിണഞ്ഞ് പരിശ്രമിച്ചിട്ടും മുന്‍ വര്‍ഷങ്ങളെപ്പോലെ ശോഭയാത്രയുടെ ശോഭ ഈ വര്‍ഷം ഉണ്ടായില്ലെന്നതിനാലാണ് ജനങ്ങള്‍ക്ക് നേരെ ഈ ആക്രമണ പരമ്പര ഇവര്‍ ആരംഭിച്ചത്. കുഞ്ഞുങ്ങളെ ശ്രീകൃഷ്ണ വേഷധാരികളായി കാണാന്‍ നിഷ്‌കളങ്കമായി കുട്ടികളെ ശോഭയാത്രയ്ക്ക് അയച്ചിരുന്ന രക്ഷിതാക്കള്‍ കൊലയാളി സംഘത്തിലേക്കാണ് കുഞ്ഞുങ്ങളെ അയക്കുന്നതെന്ന് തിരിച്ചറിഞ്ഞത് മൂലമാണ് ഈ പങ്കാളിത്ത ക്കുറവ് ഉണ്ടായത് എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളെ ആക്രമിച്ചും, ഭയപ്പെടുത്തിയും വരുതിക്ക് നിര്‍ത്താമെന്നത് ഇവരുടെ വ്യാമോഹം മാത്രമാണ്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അഹന്തയും , കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ ആലസ്യവുമാണ് ഇവര്‍ക്ക് കരുത്ത് പകരുന്നത് .

ജില്ലയിലെ ജനങ്ങള്‍ ഈ ക്രിമിനല്‍ സംഘത്തിന്റെ പേക്കൂത്തുകള്‍ എല്ലാകാലവും ക്ഷമയോടെ സഹിക്കുമെന്ന് ഇവര്‍ കരുതേണ്ടതില്ല. ഈ ഗുണ്ടാ സംഘത്തെ ഒറ്റപ്പെടുത്തി നാട്ടില്‍ സൈര്വജീവിതം ഉറപ്പാക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh