ലേറ്റസ്റ്റ് വാര്‍ത്തകള്‍

തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫിന് അഭിമാനാര്‍ഹമായ വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.

തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫിന് അഭിമാനാര്‍ഹമായ വിജയമാണ് നേടാനായത്. കഴിഞ്ഞ തവണ യു.ഡി.എഫ് നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ 26 ഡിവിഷനുകളില്‍ 19 ഡിവിഷനുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്തും എല്‍.ഡി.എഫിന് വിജയിക്കാനായി. ആകെ 73 ഗ്രാമപഞ്ചായത്തുകളില്‍ 50 ഗ്രാമപഞ്ചായത്തുകളുടെയും ഭരണനേതൃത്വം എല്‍.ഡി.എഫിനാണ്‌. ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പാലിറ്റികളിലും എല്‍.ഡി.എഫിന് വിജയം നേടാനായി.

നഗരസഭയിലാകട്ടെ യു.ഡി.എഫ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടും 43 ഇടങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയിക്കാനായി. 24 ഓളം വാര്‍ഡുകളില്‍ യു.ഡി.എഫ് വോട്ട് മറിച്ച് നല്‍കുന്ന സ്ഥിതിയും നഗരസഭയില്‍ ഉണ്ടായി. ബി.ജെ.പി വിജയിച്ച പല വാര്‍ഡുകളിലും യു.ഡി.എഫിന് വലിയ തോതിലാണ് വോട്ട് കുറഞ്ഞത്. വലിയവിള വാര്‍ഡില്‍ 396ഉം ശ്രീവരാഹത്ത് 341ഉം ചാലയില്‍ 262ഉം കുളത്തൂരില്‍ 183ഉം വോട്ടുകളാണ് യു.ഡി.എഫിന് നേടാനായത്. പരസ്യവും രഹസ്യവുമായ ബാന്ധവുമുണ്ടായിട്ടും നഗരത്തില്‍ എല്‍.ഡി.എഫിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച നഗരവാസികളെയും, ജില്ലയിലെ വോട്ടര്‍മാരെയും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്തു.
Last modified on Monday, 04 January 2016 23:50
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh