ലേറ്റസ്റ്റ് വാര്‍ത്തകള്‍

നീറമണ്‍കരയിലെ ബൈക്ക് ഷോറൂം അടിച്ചുതകര്‍ത്ത ആര്‍എസ്എസ്-സംഘപരിവാര്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സംയുക്തമായി കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

നീറമണ്‍കരയിലെ ബൈക്ക് ഷോറൂം അടിച്ചുതകര്‍ത്ത ആര്‍എസ്എസ്-സംഘപരിവാര്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സംയുക്തമായി കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു. കരമനമുതല്‍ പാപ്പനംകോടുവരെയായിരുന്നു ഹര്‍ത്താല്‍. കടയുടമ തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാനോ, തുടരന്വേഷണം നടത്താനോ തയ്യാറാകാതെ കരമന പൊലീസ് ഒഴിഞ്ഞുമാറുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

ബിജെപി-ആര്‍എസ്എസ്സംസ്ഥാന നേതൃത്വത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് പൊലീസ് ഇടപെടാത്തത്. അക്രമികള്‍ക്ക് ഒത്താശചെയ്ത് സംസ്ഥാന ആഭ്യന്തരവകുപ്പും മൗനംപാലിക്കുകയാണ്.ശ്രീകൃഷ്ണജയന്തിയുടെ മറവില്‍ ഗുണ്ടകള്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെന്ന കാരണത്താലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ 14 അംഗസംഘം കടയുടെ മുന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. വില്‍പ്പനയ്ക്കുവച്ചിരുന്ന നിരവധി പുതിയ ബൈക്കുകളും തകര്‍ത്തു. ഇതിനെതിരെ കടയുടമ തെളിവുസഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല.

25,000 രൂപ ചോദിച്ച് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും ഇതു നല്‍കാത്തതുകൊണ്ടാണ് കട തകര്‍ത്തതെന്നും ഉടമ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.അതേസമയം, കേസില്‍ പിടികൂടിയ ആര്‍എസ്എസ്-ബിജെപി ഗുണ്ടാനേതാവ് കൈമനം സ്വദേശി ചന്ദ്രനെ ഒത്തുകളിയുടെ ഭാഗമായി പൊലീസ് വിട്ടയച്ചു. പൂജപ്പുര സ്റ്റേഷനിലടക്കം നിരവധി കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കട തകര്‍ത്തത് ആരെന്നു ചോദിച്ചാല്‍ അറിയില്ലെന്നാണ് പൊലീസിന്റെ മറുപടി. കടയിലെ സിസി ടിവി ദൃശ്യത്തില്‍ അക്രമികളുടെ രൂപം വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍, ഇരുട്ടായതിനാല്‍ അക്രമികളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് പൊലീസ് പ്രചരിപ്പിക്കുന്നു.ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപയാണ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ വ്യാപാരികളില്‍നിന്ന് ഭീഷണിപ്പെടുത്തി പിരിച്ചെടുത്തത്. ഭീഷണിക്ക് വഴങ്ങാത്ത നിരവധി കടയുടമകളുമുണ്ട്. അവര്‍ക്കുനേരെയും ആര്‍എസ്എസ് ഭീഷണിയുണ്ട്. അധോലോകസംഘങ്ങളെപ്പോലെ ആര്‍എസ്എസുകാര്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിമുഴക്കുമ്പോള്‍ സര്‍ക്കാരും പൊലിസും ഇടപെടാത്തതില്‍ ഭയചകിതരാണ് വ്യാപാരിസമൂഹം

Last modified on Monday, 04 January 2016 23:49
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh