അധികാരത്തിലെത്തുമ്പോഴെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന യുഡിഎഫ് നിലപാട് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത ലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്പറേഷന് ഓഫീസിനുമുന്നില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം, നേമം, കോവളം എന്നിവിടങ്ങളിലും കോര്‍പറേഷനിലെ സോണല്‍ ഓഫീസുകളിലും പ്രകടനവും ധര്‍ണയും നടന്നു. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളിലും ജില്ലയിലെ എഴുപത്തിമൂന്ന് പഞ്ചായത്തുകളിലും പ്രക്ഷോഭം സംഘടിപ്പിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയ മാര്‍ച്ചും ധര്‍ണയും
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ പ്രതിഷേധമിരമ്പി. എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ മാര്‍ച്ചിലും ധര്‍ണയിലും പതിനായിരങ്ങള്‍ അണിചേര്‍ന്നു.

CPIM TVM DC
Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.
Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com