പ്രക്ഷോഭങ്ങള്‍

കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഡിപ്പോയ്ക്ക് മുന്നില്‍ ഉപവാസം

കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ സിപിഐ എം നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്പോയ്ക്ക് മുന്നില്‍ ഉപവാസം സംഘടിപ്പിച്ചു.

സ്വകാര്യമേഖലയ്ക്ക് റൂട്ടുകള്‍ വിറ്റ് കാശാക്കാനായി സര്‍വീസുകള്‍ വെട്ടിക്കുറച്ച ഗൂഢനീക്കത്തിനെതിരെ ശക്തമായ ബഹുജന രോഷമാണ് ഉപവാസത്തില്‍ ഉയര്‍ന്നത്. ശരാശരി ഒരുദിവസം പത്തരലക്ഷത്തിന് മുകളിലായിരുന്ന കലക്ഷന്‍ ഇപ്പോള്‍ എട്ടുലക്ഷത്തിന് താഴെയായി. പാറശാലയിലിത് ഒമ്പതുലക്ഷത്തില്‍നിന്ന് കഷ്ടിച്ച് ഏഴുലക്ഷമായി. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയതോടെ യാത്രാക്ലേശം രൂക്ഷമായി. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഉപവാസം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ആന്‍സലന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ആനാവൂര്‍ നാഗപ്പന്‍, സി കെ ഹരീന്ദ്രന്‍, ഡബ്ല്യു ആര്‍ ഹീബ, പി കെ രാജ്മോഹന്‍, വി കേശവന്‍കുട്ടി, വി രാജേന്ദ്രന്‍, കെ കെ ഷിബു, ബിഎസ് ചന്തു, പി രാജന്‍, കെ മോഹന്‍, ടി ശ്രീകുമാര്‍, ഒ മുഹമ്മദ് ഹനീഫ, ടി ദിലീപ്കുമാര്‍, സുജിത് സോമന്‍, എന്‍ കെ രഞ്ജിത്, ജി ജിജോ, കെ എസ് അനില്‍കുമാര്‍, എസ് എം ഇദ്രീസ്, ജി പി കവിത എന്നിവര്‍ സംസാരിച്ചു.കൂടുതല്‍ ബസുകള്‍ അനുവദിക്കുക, നിര്‍ത്തിവച്ച ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുക, എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ പണി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉപവാസത്തില്‍ ഉന്നയിച്ചു. ഈ ആവശ്യങ്ങളുമായി ജീവനക്കാര്‍ നിരന്തരം സമരത്തിലായിരുന്നു.

Last modified on Friday, 14 August 2015 18:39
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh